അയലത്തെ ടിബറ്റിലേക്ക്

ഒരു വീടുണ്ട്.. അനാഥരായവരെ സനാഥരാക്കുന്ന വീട്. ആ വീടിന് ഒരു പേരുണ്ട്, ഭാരതം. അതെ, ഒരു ജനതയെ സ്വന്തം ഭൂമിയിൽ നിന്നും അന്യനാക്കപ്പെട്ടപ്പോൾ അരികിൽ താങ്ങും തണലുമായി നിന്ന നമ്മുടെ രാജ്യത്തിന്റെയും ആ തണലിൽ വളർന്ന ഒരു ജനതയുടെയും കഥ.1959 ലും 60 കളിലുമായി ടിബറ്റിൽ നിന്നും അഭയാർഥികളായി എത്തിയവർക്ക് ഹിമാചൽ പ്രദേശിലെ ധർമശാലയും കർണാടകയിൽ മൈസൂർ ജില്ലയിൽ ബൈലകുപ്പയിലും അഭയം പ്രാപിചു.കാലത്തിനൊപ്പം സഞ്ചരിച്ചവര്‍ അവിടം ഒരു മിനി ടിബറ്റ് ആക്കി മാറ്റിയിട്ടുണ്ട്. 1961 ലാങ്സുങ് സാംപോളിങ് എന്ന ആചാര്യൻ സ്ഥാപിച്ചതും 1969 ഡിക്കി ലാർസയ് എന്നിവർ സ്ഥാപിച്ചതും ഉള്‍പ്പെടെ നാം ഇന്ന് കാണുന്ന കുശാൽനഗർ ഉൾപെടുന്ന 12 ച.കി.മി ഉള്ള ബൈലകുലപ്പെ ഇന്ത്യയിലെ വലിയ രണ്ടാമത്തെ ടിബറ്റന്‍ സെറ്റിൽമെന്റ് ആയി മാറിയിരിക്കുന്നു. മൈസൂരിൽ നിന്ന് കാറിൽ നേരെ പോയത് ഗോൾഡൻ ടെംപിൾ എന്ന് പറയുന്ന ബുദ്ധ ക്ഷേത...