ശ്രവണബെലഗോള - മോക്ഷപദങ്ങളിലൂടെ

ശ്രവണബെലഗോള - മോക്ഷപദങ്ങളിലൂടെ ശ്രാവണബെലഗോള ,ആദ്യമായി അറിയുന്നത് ഏതോ പത്ര സപ്പ്ളിമെന്റിൽ മഹാഹസ്താഭിഷേകതെ പറ്റി വന്ന ആർട്ടിക്കിൾ വായിച്ചാണ്, അതും പ്ലസ് ടുന് പഠിക്കുമ്പോൾ. പലവട്ടം പോകാൻ ഇട്ട പദ്ധതി ഫുട്ബോൾ പ്രതീക്ഷകൾ പോലെ പകുതി വഴിക്ക് മുടങ്ങാറാണ് പതിവ്. അതെ ചില യാത്രകളും സ്ഥലങ്ങളും നമ്മൾ ആഗ്രഹിക്കുമ്പോൾ അല്ല അവ നമ്മളെ ആഗ്രഹിക്കുമ്പോളെ എത്താൻ പറ്റൂ. ശ്രാവണബെലഗോള എത്ര മനോഹരമായ പേര്.എന്റെ കൂടെ വന്ന സുരേന്ദ്രൻ സർ ആ പേര് വീണ്ടും വീണ്ടും ഉരുവിടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ശ്രാവണമാകുന്ന വെളുത്ത നിറമുള്ള ബേല (വെള്ളം )നിറഞ്ഞ തടാകം, പേര് അന്വർഥമാക്കുന്ന പട്ടണവും ജൈന ക്ഷേത്രങ്ങളും. മൈസൂരും ബാംഗ്ലൂരും കൂർഗും മാത്രം കർണാടകയിൽ ശ്രദ്ധിക്കുന്ന നമ്മൾ കേരളീയർ അധികം കേൾക്കാത്ത പേര്....